
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നടി റെബ മോണിക്ക. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി കഥാപാത്രങ്ങളിലൂടെ ആളുകളുടെ മനസില്‍ ഇടം നേടാന്‍ റെബയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.
ഇന്തോനേഷ്യയില്‍ അവധി ആഘോഷിക്കുയാണ് റെബ ഇപ്പോള്‍. അവിടെ നിന്നുളള മനോഹരമായ ചിത്രങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.






