
കൗമാരകാരനൊപ്പം വീട് വിട്ടിറങ്ങിയ യുവതി പോക്സോ നിയമ പ്രകാരം അറസ്റ്റില്‍. ചെന്നൈ വിരുദു നഗറിലാണ് സംഭവം നടന്നത്. രാജ പാളയം സ്വദേശിയായ 17 കാരനോടൊപ്പമാണ് 33 കാരിയായ യുവതി വീട് വിട്ടിറങ്ങിയത്.
യുവതിയെ കാണനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്.






