
തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സി.പി.എം നേതാവ് എം.എ.ബേബി . പതിറ്റാണ്ടുകള്‍ക്കു ശേഷം കോണ്‍ഗ്രസ് ഇന്ത്യയില്‍ നടത്തിയ ഒരു രാഷ്ട്രീയ പ്രവര്ത്തനമാണിെതന്ന് എം. എ.ബേബി ഫേയിസ് ബുക്കില്‍ കുറിച്ചു.
'അധികാരത്തിന്റെ ഉപജാപങ്ങള്‍ അല്ലാതെ മറ്റൊരു പ്രവര്‍ത്തനം ഇല്ലാതെ കോണ്‍ഗ്രസ് ജീര്‍ണ്ണിച്ചു കടപുഴകി വീണിരിക്കുകയായിരുന്നു .ആര്.എസ്.എസിന്റെ് രാഷ്ട്രീയ പാര്‍ട്ടി അഴിച്ചുവിട്ട മതരാഷ്ട്രീയ ആക്രമണത്തില്‍ കോണ്‍ഗ്രസ് അടിപതറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ് ആശയാടിത്തറയെ തന്നെ ചോദ്യം ചെയ്തും ദേശീയ ഐക്യത്തിന്റെ സന്ദേശം നല്‍കിയും രാഹുല്‍ ഗാന്ധി കന്യകുമാരി-മുതല്‍ ശ്രീനഗര്‍ വരെ നടത്തിയ കാല്‍നട ആത്മാര്‍ത്ഥമായ അഭിനന്ദനം അര്‍ഹിക്കുന്നു. ആര്‍എസ്എസ് രാജ്യത്ത് പടര്‍ത്തിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ ഇരുള് നീക്കാന്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം ഇന്ത്യ മുഴവനും പറഞ്ഞു'. -രാഹുലിനെ പുകഴത്തി കൊണ്ടുളള എം എ ബേബിയുടെ വാക്കുകള്‍.






