
നിരവധി ആരാധകരുളള താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. താന്‍ ഒരിക്കലും ഒരു മികച്ചവനല്ലായെന്നാണ് വിക്കി പറയുന്നത്. തന്റെ വിവാഹ ജീവിതം വളരെ മനോഹരമാണ് എങ്കിലും താനൊരു മികച്ച ഭര്‍ത്താവാണെന്ന് കരുതുന്നില്ലായെന്നുമാണ് താരം പറഞ്ഞു.
താന്‍ ഒരു തരത്തിലും സമ്പൂര്ണനല്ലാ, ഭര്‍ത്താവ്, മകന്, നടന് സുഹൃത്ത് അങ്ങനെ ഒരു തരത്തലും പൂര്‍ണനല്ല. നമ്മള് മികച്ചതാണെന്ന് കരുതും, എന്നാല്‍ ഒരിക്കലും അവിടെ എത്താനായി കഴിയില്ല. ഞാനൊരു നല്ല ഭര്‍ത്താവാണെന്ന് കരുതുന്നില്ല. തന്നെകൊണ്ട് കഴിയുന്ന പോലെ ഒരു മികച്ച ഭര്‍ത്താവാകാനാണ് ശ്രമിക്കുന്നതെന്നും വിക്കി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരം തന്റെ മനസ്സ് തുറന്നത്.
അടുത്തിടയിലൊരു അഭിമുഖത്തില്‍ വിക്കി തന്റെ ഭാര്യ കത്രീനയോടൊപ്പമുളള വിവാഹ ജീവിതത്തിനെ കുറിച്ച് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ജീവിത പങ്കാളിയിലൂടെ ഒത്തിരി കാര്യങ്ങള്‍ പഠിക്കാനായി കഴിയുമെന്നും വിവാഹത്തിന് ശേഷമാണ് അവിവാഹിതനായ കാലത്തിനെക്കാള്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതെന്നും വിക്കി പറഞ്ഞിരുന്നു.
മറ്റൊരാളുടെ വീക്ഷണം എങ്ങനെ മനസ്സിലാക്കുന്നുവെന്നത് മനോഹരമാണെന്നും, അത് വ്യക്തിയെന്ന നിലയില്‍ നിങ്ങളെ വളരാന്‍ സഹായിക്കുമെന്നും താരം പറഞ്ഞു. 2021 ഡിസംബര്‍ 9നായിരുന്നു വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്.






