
പരീക്ഷ സമ്മര്‍ദ്ദം കുട്ടികളെ ബാധിക്കുന്നത് പലതരത്തിലാണ്. എന്നാല്‍ വ്യത്യസ്തമായൊരു കാരണത്താല്‍ പരീക്ഷാ ഹാളില്‍ തലകറങ്ങി വീണിരിക്കുകയാണ് ബീഹാറിലെ നളന്ദയില്‍ ഒരു വിദ്യാര്തഥി. പരീക്ഷയെഴുതാന്‍ പെണ്‍കുട്ടികളുടെ നടുവില്‍ സീറ്റ് ലഭിച്ചതിന് പിന്നാലെ വിദ്യാര്തഥി തലകറങ്ങി വീഴുകയായിരുന്നു.
നൂറോളം പേരുളള പരീക്ഷ ഹാളിലെ ഏക ആണ്‍കുട്ടി ആയതിന് പിന്നാലെയാണ് പന്ത്രണ്ടാം ക്ലാസുകാരന് തലകറങ്ങി വീണത്. നളന്ദയിലെ ബ്രില്യന്റ് കോണ്‍വെന്റ് പ്രൈവറ്റ് സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. അല്ലാമാ ഇഖ്ബാല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ മനീഷ് ശങ്കറാണ് തലകറങ്ങി വീണത്. പിന്നീട് അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ ബീഹാറിലെ സര്‍ദാര്‍ ആശുപത്രിയിലെത്തിച്ചു.
ബീഹാറില്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ആരംഭിച്ചത് ഇന്നലെയാണ്. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവമെന്ന് സ്കൂള്‍ അധികാരികള്‍ പറഞ്ഞു. പരീക്ഷാ സമ്മര്‍ദത്തിനൊപ്പം ഹാളില്‍ ഉളളവരെല്ലാം പെണ്‍കുട്ടികളാണെന്നതാണ് മനീഷില്‍ ടെന്‍ഷന്‍ കൂട്ടിയതെന്നാണ് ബന്ധുക്കളുടെ വാദം.






