
മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഗംഭീര വിജയമാണ് നേടിയത്. 120 പന്തുകളില്‍ 235 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ സ്വന്തമാക്കാനായി ക്രീസിലിറങ്ങിയ ന്യൂസിലാന്‍ഡിനെ നിരാശയിലാക്കി കൊണ്ട് ഇന്ത്യന്‍ ടിം കിവി പടയെ 66 റണ്‍സില്‍ ഒതുക്കി. ഇന്ത്യന്‍ ബൗളര്‍മാരുടെ മിടക്കും മികച്ച ഫീല്‍ഡിങുമാണ് ന്യൂസിലാന്‍ഡിന്റെ വിജയ സ്വപ്നത്തിന് തടയിട്ടത്.
സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനം എടുത്തുപറയേണ്ടതാണ്. ആദ്യ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പന്തില്‍ നിന്ന് മനോഹരമായ ക്യാച്ചെടുത്തുകൊണ്ട് സൂര്യകുമാര്‍ ഫിന് അലനെ പുറത്താക്കി. പാണ്ഡ്യയുടെ പന്ത് അടച്ചകറ്റാന് നോക്കിയപ്പോള്‍ പോയത് സ്ളിപ്പിന് മുകളിലൂടെ പുറത്തേക്ക്. തുടര്‍ന്ന് ഉയര്‍ന്ന് ചാടിയ സൂര്യ പന്ത് തന്റെ കൈകളിലൊതുക്കി.
എല്ലാവരും സൂര്യയുടെ ഈ ക്യാച്ചിനെ മനോഹരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ രണ്ട് ക്യാച്ചുകള്‍ കൂടി സൂര്യകുമാര്‍ എടുത്തിരുന്നു. ബി സി സി ഐയും വീഡിയോ പങ്കുവച്ചിരുന്നു. അതേ സമയത്ത് ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. രണ്ട് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ഇത്രയും വലിയ സ്കോറിലെത്തിച്ചത്.







Comments