
അജിത്ത് നായകനായി എറ്റവും ഒടുവില്‍ പുറത്തിറിങ്ങിയ ചിത്രം തുനിവിന്റെ ഒടിടി റിലീസ് തിയ്യതിയായി. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
അജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി തകര്‍ത്ത് അഭിനയിച്ച ചിത്രം നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിംഗ് ചെയ്യുക. ഫെബ്രുവരി 8ന് ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ വന്‍ ഹിറ്റായി തീര്‍ന്ന തുനിവിന്റെ ഒടിടി പാര്‍ട്ണറിനെ വളരെ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ചിത്രം 200 കോടി ക്ലബില്‍ കയറിയിരുന്നു. ''വിശ്വസം'' '' വലിമൈ'' എന്നിവയാണ് ഇതിന് മുന്‍പ് 200 കോടി ക്ലബില്‍ എത്തിയ അജിത്ത് ചിത്രങ്ങള്‍.
ആറ്റലി സംവിധാനം ചെയുന്ന ചിത്രത്തിലാണ് അജിത്ത് അടുത്തതായി അഭിനയിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അജിത്ത് നായകനായേകുമെന്ന തരത്തിലും വാര്‍ത്തക്കള്‍ നിറയുന്നു. കുരുതി ആട്ടത്തിന്റെ സംവിധായകനോടൊപ്പം താരം പുതിയ ചിത്രത്തിന്റെ ചര്‍ച്ചയിലാണെന്ന തരത്തിലുളള വാര്‍ത്തകളും ആരാധകരുടെയിടയില്‍ പ്രചരിക്കുന്നുണ്ട്.






