
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ബജറ്റിലെ ഇന്ധന സെസ് വര്‍ധന നിര്‍ദേശത്തിലാണ് പ്രതിഷേധം. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനം പുറത്തേക്ക് കടക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. രപവര്ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തദ്ദേശ ഭരണ വകുപ്പും ശുചിത്വ മിഷനും ചേര്‍ന്ന് നടത്തുന്ന ഗ്ലോബല്‍ എക്സ്പോയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. തദ്ദേശ ഭരണമന്ത്രി എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഹൈബി ഈഡന് എം.പിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
എക്സ്പോ നടക്കുന്ന ഹാളിന് പുറത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.






