
മധ്യപ്രദേശിലെ സിയോണിയില്‍ മലയാളി വൈദികന് അറസ്റ്റില്‍. സി. എസ്.ഐ സഭാ വൈദികനായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പ്രസാദ് ദാസാനിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.
പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബാംഗങ്ങളെ മതംമാറ്റാന്‍ ഇയാള്‍ ശ്രമിച്ചുവെന്നാണ് പോലീസിന് ലഭിച്ച പരാതി. എന്നാല്‍ വൈദികനെ മധ്യപ്രദേശ് പോലീസ് കളളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് സി.എസ്.ഐ സഭ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭ അറിയിച്ചു. നിര്‍ബന്ധിതമോ, വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം ഗൗരവകരമാണെന്നും ഇത് രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെയും, സ്വാതന്ത്രത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.






