
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോമോള്‍. മമ്മൂട്ടി നായകനായെത്തിയ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. ബാലതാരമായെത്തി പിന്നീട് നായികയായി നിരവധി സിനിമകളാണ് ജോമോള്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് പങ്കുവെക്കാറുണ്ട്.
താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ഒരു ബീച്ച് റിസോര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ നില്ക്കുന്ന ചിത്രങ്ങളാണ് ജോമോള്‍ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. 42 കാരിയായ ജോമോളെ ഇപ്പോള്‍ കണ്ടാല്‍ ചെറുപ്പക്കാരിയെ പോലെയാണ് തോന്നുന്നതെന്നും, ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ എന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.






