പ്രമുഖ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിടുന്ന വാര്‍ത്തകള്‍ ചര്‍ച്ചയാക്കുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായ ഒരു ഐടി കമ്പനിയാണ് ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. അഹമ്മദാബാദില്‍ നിന്നുള്ള ഐടി അധിഷ്ഠിത കമ്പനിയായ ത്രിധ്യ ടെക് അതിന്റെ പ്രവര്‍ത്തനത്തിന്റെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന്റെ പാരിതോഷികമായി പതിമൂന്ന് ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ സമ്മാനിച്ചിരിക്കുന്നത്.
പതിമൂന്ന് ജീവനക്കാര്‍ക്കും പുതിയ ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്ക് കാറുകളാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. അതിന്റെ ഫോട്ടോ കമ്പനി സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. പോയ അഞ്ചു വര്‍ഷ കാലയളവിനുള്ളില്‍ കമ്പനി വളരെയധികം ഉയര്ച്ചയിലെത്തിയിട്ടുണ്ടെന്നും അതിന് എല്ലാ ജീവനക്കാരോടും കടപ്പെട്ടിരിക്കുന്നുവെന്നും തൃധ്യാ ടെക്കിന്റെ എംഡി രമേഷ് മാരന് മാധ്യമങ്ങളോട് നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാരുടെ പ്രതിബദ്ധതയും കഠിനാധ്വാനവും മൂലമാണ് കമ്പനി വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ തൊട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് കമ്പനി നേടുന്ന ലാഭം കൊണ്ട് ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ സമ്മാനിക്കാന്‍ തങ്ങള്‍ കമ്പനി തീരുമാനിച്ചത്.
ജീവനക്കാര്‍ക്കുള്ള ഈ പ്രതിഫലം അവസാനത്തേതായിരിക്കില്ലെന്നും ഭാവിയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സമ്മാനം കമ്പനിയെ പുതിയ ഉയരങ്ങളിക്ക് എത്തിക്കാനും സ്റ്റാഫ് അംഗങ്ങള്‍ക്കിടയില്‍ വിശ്വാസവും പ്രചോദനവും ഉളവാക്കാനും സഹായിക്കുമെന്നും എംഡി രമേഷ് മാരന് പറയുന്നു. തന്റെ കമ്പനിയിലെ എല്ലാ ജീവനക്കാരും ഈ പ്രോത്സാഹനത്തിന് കൈയടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.