
പത്തനംത്തിട്ട : കുത്താന്‍ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും പിഞ്ചുകഞ്ഞും കിണറ്റില്‍ വീണു. നാട്ടുകാരും അഗ്നിരക്ഷാ സേനയും സമയോചിതമായി ഇടപ്പെട്ടു രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം പെരിങ്ങാട് കടയ്ക്കല്‍ കിഴക്കേതില്‍ വൈശാഖിന്റെ ഭാര്യ 24-കാരിയായ രേഷ്മ ഇവരുടെ ഒരു വയസ്സുളള മകന് വൈഷ്ണവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഇരുവര്‍ക്കും കാര്യമായ പരുക്കുകളൊന്നുമില്ല. കിണറ്റില്‍ വെളളമില്ലാതിരുന്നതിനാല് കൂടുതല്‍ അപകടം ഒഴിവായി. ഇന്നലെ 11.30 ന് ചെറുപുഞ്ചഭാഗത്തുളള തോട്ടത്തിലൂടെ നടന്ന് പോകുമ്പോള്‍ സമീപത്ത് തീറ്റ തിന്നുകയായിരുന്ന പശു ഇവരെ കുത്താന്‍ വന്നത്.
പേടിച്ചോടിയ ഇവര്‍ മുകള്ഭാഗം ഫ്ളക്സ് ബോര്‍ഡുകൊണ്ട് മറച്ച കിണറ്റില്‍ വീഴുകയായിരുന്നു. ബഹളത്തെ കേട്ടെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല. അഗ്നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. സ്റ്റേഷന് ഓഫീസര്‍ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.






