
എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍ ആളുകള്‍ക്കേറെ സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് പങ്കുവെക്കാറുണ്ട്. ഇപ്പോാഴിതാ ദിലീപിനൊപ്പമുളള ചിത്രം പങ്കിട്ടെത്തിയിരിക്കുയാണ് ലേഖ. സൗദിയിലെ ഷോയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നും ലേഖ പറയുന്നു.
കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു ദിലീപ്. കട്ടത്താടിവെച്ചുളള താരത്തിന്റെ ലുക്കിനെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. എന്തായായലും ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.






