തിരുവനന്തപുരം : മ്യൂസിയത്തിന് സമീപം സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്. വിഷയത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മ്യൂസിയം സ്റ്റേഷന് ഹൗസ് ഓഫീസറോട് വനിത കമ്മിഷന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിത കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ.പി സതീദേവി പറഞ്ഞു.
പരിസരത്തെ സിസിടിവികള്‍ പ്രവര്‍ത്തന ക്ഷാമമാണെന്ന് ഉറപ്പാക്കണമെന്നും ശക്തമായ പോലീസ് പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നും അഡ്വ പി സതീദേവി പറഞ്ഞു.മ്യൂസിയം പരിസരത്ത് സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിന് പോലീസ് പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിലാണ് പ്രതികളെ പിടിക്കാന്‍ വൈകുന്നതെനന്ന് പോലീസ് പറഞ്ഞു.
ആള്‍ക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ബൈക്കലെത്തിയ രണ്ടു പേര് സ്ത്രീകള്‍ക്ക് നേരെ കടന്നു പിടിക്കുകയായിരുന്നു. നാല് മാസത്തിനിടെ മ്യൂസിയം പരിധിയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണ് ഇത്.






