
ഇന്നത്തെ കാലത്ത് പരസ്പരം സ്നേഹിച്ച് വിവാഹം കഴിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ചിലര്‍ രണ്ടും മൂന്നും പ്രണയങ്ങള്‍ക്ക് ശേഷമായിരിക്കും തനിക്ക് യോജിച്ച ആളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതേ സമയം സ്നേഹിച്ച മൂന്നുപേരെയും ഒരുമിച്ച് വിവാഹം കഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഇത്തരത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സംഭവം അങ്ങ് കെനിയയിലെ ഒരു വീട്ടിലെ മൂന്നു സഹേദരിമാര്ക്കിടയില് അരങ്ങേറിയിരിക്കുകയാണ്. ഇവരുടെ പ്രണയ കഥയാണ് ഏറെ ചര്‍ച്ചയാകുന്നത്. കാരണം ഇവര്‍ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെ തന്നെയാണ്. എന്തായാലും മൂന്നുപേരൂടെയും പ്രണയം സ്വീകരിച്ച് യുവാവ് മൂവരെയും കല്യാണം കഴിക്കുകയും ഒരു വീട്ടില്‍ താമസിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍.
കെനിയയിലെ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരായ കേറ്റ്, ഈവ്, മേരീ എന്നീ സഹോദരിമാരുടെ കഥ കേട്ടാണ് നെററ്റീസണ്സ് അമ്പരന്നു പോയത്. ഒരേ ക്വയര്‍ ബാന്‍ഡിലെ ഗായകരായ സഹോദരിമാര്‍ ഒരു ക്വയര്‍ പരിപാടിക്കിടയിലാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. സ്റ്റീവോയെ ആദ്യം പരിചയപ്പെട്ട കേറ്റാണ് ബാക്കി രണ്ട് സഹോദരിമാര്‍ക്കും സ്റ്റീവോയെ പരിചയപ്പെടുത്തി കൊടുത്തത്. തുടര്‍ന്ന് മൂന്നുപേരും ഈ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുകയും സഹോദരിമാരെ സ്റ്റീവോ ഒരേ സമയം തിരിച്ച് പ്രണയിക്കുകയും ആയിരുന്നു. വിവാഹശേഷം നാലു പേരും ഒരുമിച്ച് ഒരു വീട്ടിലാണ് താമസം. മൂന്നുപേര്‍ക്കും ഒപ്പമുള്ള ജീവിതം വളരെ സുഖകരം ആണെന്നും ഭാര്യമാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നുമാണ് സ്റ്റീവോ പറയുന്നത്.
തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് സ്റ്റീവ് മാറ്റിവച്ചരിക്കുന്നത്. ഈ ടൈംടേബിള്‍ കൃത്യമായി തുടരാന്‍ ഭ്യാര്യമാരും ശ്രദ്ധിക്കാറുണ്ട്.






