
സൗദിയില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയ്ക്ക് തിങ്കളാഴ്ച മുതല്‍ മാറ്റമുണ്ടാകുമെന്ന് വിലയിരുത്തല്‍. പൊടിക്കാറ്റും, നേരിയ മഴയും, മഞ്ഞുവീഴ്ചയും, തണുപ്പും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച മുതല്‍ വെളളിയാഴ്ച വരെ 60 കിലോമീറ്റര്‍ ചുറ്റളവില്‍ കാറ്റുവീശുമെന്നും ഇത് പൊടിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അല്‍ജൗഫ്, തബൂക്ക്, ഉത്തര അതിര്‍ത്തി, ഹാഇല്‍, റിയാദ്, മദിന എന്നിവിടങ്ങളിലേക്ക് കാറ്റ് വീശുമെന്നും, തബൂക്ക്, അറാര്‍, തുര്ൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ മഴയും, മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്ററോളം ഉയരും.






