
പുതിയ ബിസിനസുകാരെ അവതരിപ്പിക്കുകയും സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ബിസിനസ് റിയാലിറ്റി ഷോ ആയ 'ഷാര്‍ക്ക് ടാങ്ക് ഇന്ത്യ' യ്ക്ക് ഇന്ത്യയില്‍ ഉടനീളം ഏറെ ആരാധകരുണ്ട്. പരിപാടിയില്‍ പങ്കടുക്കുന്നതിലൂടെ തങ്ങളുടെ കമ്പനിയ്ക്ക് പരിഗണന കൂടിയെന്നും പറയുന്നവര്‍ ഏറെയാണ്. പരിപാടിയുടെ ആറ് ജഡ്ജുമാരേയും കുട്ടികളുടെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ ഛായാചിത്രം ഓണ്‍ലൈനില്‍ വൈറലാകുന്നു.
ശാദി ഡോട്ട് കോമിന്റെ അനുപം മിത്തല്‍, ബോട്ടിന്റെ അമന് ഗുപ്ത, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ നമിതാ ഥാപ്പര്‍, ഷുഗര്‍ കോസ്മെറ്റിക്സിന്റെ വിനീതാസിംഗ്, കാര്‍ദേഖോ യുടെ അമിത് ജെയ്ന്‍, ലെന്‍സ് കാര്‍ട്ടിന്റെ പീയൂഷ് ബന്‍സല്‍ എന്നിവരാണ് പരിപാടിയുടെ ജഡ്ജുകള്. ഇവര്‍ക്കൊപ്പം പരിപാടിയുടെ മുന്‍ ജഡ്ജും ഭാരത്പേയുടെ തലവനുമായ അഷ്നീര്‍ ഗ്രോവര്‍, ഗസല്‍ അലായുടെ മാമാ എര്‍ത്ത് എന്നിവരെക്കൂടി വരച്ചിട്ടുണ്ട്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡിജിറ്റല്‍ ക്രീയേറ്റര്‍ സാഹിദാണ് ചിത്രം വരച്ചിരിക്കുന്നത്. ''ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സീസണ് 1, 2 ലെ സ്രാവുകളുടെ കുട്ടി അവതാരങ്ങള്‍. ആരാണ് നിങ്ങളുടെ ഫേവറിറ്റ്?''' എന്നാണ് സാഹിദ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സംഭവം ഇന്റര്‍നെറ്റില്‍ തരംഗമാണ്. വമ്പന്മാരുടെ കുട്ടി രൂപത്തിലുള്ള നിഷ്ക്കളങ്കതയും ചിരിയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ വന്‍ വ്യവസായികളുടെ മുഖത്തെ വികാരവും ഒപ്പിയെടുത്തിട്ടുണ്ട്. അനേകം പേരുടെ ഇഷ്ടം സമ്പാദിച്ച് ഛായാചിത്രങ്ങള്‍ നെറ്റില്‍ തരംഗം സൃഷ്ടിച്ചെങ്കിലും അനുപം മിത്തലിന് അത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.
നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നത് ഞങ്ങളെ കുഴപ്പത്തിലാക്കുകയാണോ എന്നാണ് കലിപ്പ് ഇമോജി ഇട്ടുകൊണ്ട് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചത്. മിത്തലിന് ഇതില്‍ അഞ്ചിന് പകരം ആറു വിരലുകളാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം റിയാലിറ്റി ഷോയുടെ അനേകം ഫോളോവേഴ്സ് ചിത്രത്തിന് പിന്തുണയായും എത്തിയിട്ടുണ്ട്. സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷനാണ് ഷാര്‍ക്ക് ടാങ്ക് ഇന്ത്യ ടെലിവിഷന്‍ റിയാലിറ്റി സീരീസ് സംപ്രേഷണം ചെയ്യുന്നത്.