
അമിത ഭാരത്താല്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍, വളരെ കാലത്തിനു ശേഷം ആരെങ്കിലും നിങ്ങളെ കണാനിട വന്നാല്‍ കുശലം ചോദിയ്ക്കുന്നതിനു മുന്‍പ് എന്തൊരു തടിയാ നിനക്ക്, ഇതൊന്നു കുറച്ചു കൂടേ, മറ്റു ചിലരാകട്ടെ അരി വാങ്ങുന്ന കട പോലും തിരക്കാറുണ്ട്. ഇത്തരത്തില്‍ ചോദ്യം കേട്ടു മടുത്തവര്‍ക്കായി ഓട്സ് ധോക്ല കൊണ്ടൊരു ഡയറ്റ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണെങ്കില് ഡയറ്റിനൊപ്പം ഇതു കൂടി ഉള്‍പ്പെടുത്തൂ. ഇത് ആവിയില്‍ വേവിയ്ക്കുന്നതിനാല് കലോറി നന്നേ കുറവാണ്.
തയാറാക്കുന്ന വിധം
ഒരു ബൗളില്‍ പൊടിച്ച ഓട്സ്, റവ, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ യോജിപ്പിച്ച ശേഷം ഈ കൂട്ടിലേക്ക് ഗ്രീന്‍പീസ്, ക്യാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്തിളക്കിയ ശേഷം കുറച്ചു തൈരു കൂടി ഒഴിയ്ക്കണം. ഒരു പാനില്‍ കുറച്ചു എണ്ണ തേച്ച ശേഷം തയാറാക്കിവെച്ചിരിയ്ക്കുന്ന മിക്സ് അതിലേക്ക് ഒഴിക്കണം. 10 മിനിട്ട് അടച്ചു വെച്ചു വേവിക്കണം. വെന്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വിളമ്പാം. വേണമെങ്കില്‍ മല്ലിയില കൂടി ചേര്‍ക്കാം






