
നായകള്‍ മനുഷ്യനെ കടിച്ച് കീറുന്ന വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടില്ലേ. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ അനുഭവം ഉണ്ടായിരിക്കുകയാണ് ഒരു മോഡലിന്. നായയുടെ കടിയേറ്റ മോഡലിന്റെ മേല്‍ചുണ്ട് മുഴുവനായി നഷ്ടപ്പെട്ടു.
തുടര്‍ന്ന് ആറ് കോസ്മെറ്റിക് സര്ജറികര് ചെയ്തു. ബ്രൂക്ക്ളിന്‍ ഖൗറിക്ക് എന്ന 23 കാരിക്കാണ് ഈ അപകടം സംഭവിച്ചത് 2020 നവംബറിലായിരുന്നു. ഈ ആക്രമണം അവളുടെ ജീവിതം മാറിമറിഞ്ഞു.
അവളും അവളുടെ കസിനും പിറ്റ്ബുള്‍ ഡീസലും കൂടി അരിസോണയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. എന്നാല്‍, വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കസിന്റെ പെറ്റ് ആയ പിറ്റ്ബുള്‍ അവളുടെ മേല്‍ച്ചുണ്ടില്‍ കടിക്കുകയായിരുന്നു.
ആ നിമിഷത്തിനെ കുറിച്ച് തനിക്കിപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ലയെന്നും ആ ഭയം ഇപ്പോഴും തന്റെ കണ്ണുകളിലുണ്ടെന്നും അവള് ഇന്‍സൈഡ് എഡിഷന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം തന്നെ സഹായിക്കുന്നതിനായി ഒരു ഡോക്ടറിനെ കണ്ടെത്തി സര്‍ജറി ആരംഭിച്ചു.
20 മണിക്കുര്‍ ദൈര്‍ഘ്യമുളള ആറ് സര്‍ജറികള്‍ക്ക് ശേഷമാണ് ബ്രൂക്ക്ളിന്‍ പുതുതായി മേല്‍ ചുണ്ട് ലഭിച്ചത്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അവള്‍ക്ക് ചുണ്ട് സമ്മനിച്ചത് ഡോ. നിക്കോളാസ്.
അത് സാധാരണ ചുണ്ടുകള്‍ പോലെ തന്നെയാണ് എങ്കിലും അതിന് അതിന്റേതായ പരിമിതികളും ഉണ്ട് എന്നും ഡോ. നിക്കോളാസ് പറഞ്ഞു.






