വളളിക്കുന്നം : ആലപ്പുഴ വളളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍. വൈക്കം റ്റി.വി.പുരം സ്വദേശി സനുവിനെയാണ് വളളിക്കുന്നം പോലീസ് പിടികൂടിയത്. മാവേലിക്കര താഴക്കരയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
ഇയാള്‍ക്കെതിരെ വേറെയും പരാതികളുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത റിമാന്‍ഡ് ചെയ്തു.
ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്.






