
ഹൈദരാബാദ് : ഡല്‍ഹി മദ്യ കുംഭകോണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിതയുമായി അടുത്ത ബന്ധമുളള ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന് സിബിഐ അറസ്റ്റ് ചെയതു.
ഹൈദാരബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ല ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്
കവിതയ്ക്ക ബിനാമി നിഷേപമുളള കമ്പനി, മദ്യവ്യാപാരത്തിന് സഹായം കിട്ടുന്നതിനായി എ.എ.പിക്ക്100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കവിതയുടെ നീക്കങ്ങളെല്ലാം കേസില്‍ പ്രതിയായി അരുണ്‍ രാമചന്ദ്രനെ മുന്‍നിര്‍ത്തിയായിരുന്നു. ഇവരുടെ ഇന്തോ സ്പിരിറ്റ് കമ്പിനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നാണ് ഇ.ഡി.വ്യക്തമാക്കുന്നത്.
100 കോടിയുടെ കേഴ നല്കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുളള മൊത്ത വ്യപാര അനുമതിയും ഒട്ടേറെ റീട്ടയില്‍ സോണുകളും അനുവദിച്ചു കിട്ടിയെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. രൂപീകരണ ഘട്ടത്തിലും നടപ്പിക്കലിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ബാബുവിന് ബന്ധമുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.






