
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ ഇര നടി കൃതി സനോണ്‍ ആയിരുന്നു. 2000 രൂപയുടെ നോട്ടില്‍ തുന്നിയ വസ്ത്രവുമായി കൃതി പൊതുവേദിയില്‍ എത്തിയ ഫോട്ടോയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. പാവപ്പെട്ട ജനങ്ങള്‍ ഇവിടെ കാശിനു വേണ്ടി ബാങ്കുകളിലും എടിഎമ്മിലും ക്യൂ നില്ക്കുമ്പോള് 2000 രൂപ കൊണ്ട് ഡ്രസ് തുന്നിച്ച നടിയെ സോഷ്യല്‍ മീഡിയ ക്രൂരമായി വിമര്‍ശിച്ചു. എന്നാല്‍ ഇതൊന്നും നടി അറിഞ്ഞിരുന്നില്ല.

സുഹൃത്തുക്കളില്‍ നിന്ന് വിവരം അറിഞ്ഞപ്പോള്‍ നടി ഞെട്ടി. അങ്ങനെയൊരു കാര്യം താരം അറിഞ്ഞിട്ടു പോലുമില്ലായിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച ചിത്രം ആരോ ഫോട്ടോ ഷോപ്പ് ചെയ്ത് 2000 രൂപ ആക്കിയതാണ്. പാവം താരം നിരപരാധിയാണെന്ന് തെളിഞ്ഞതോടെ ആരാധകരും മാപ്പ് പറഞ്ഞു.







Comments