കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിനെ ആസ്പദമാക്കികൊണ്ട് ശകുന്തളയുടെയും ദുഷ്യന്തന്റെയും കഥ പറയുന്ന ചിത്രമായ ശാകുന്തളത്തിന് പുതിയ റിലീസ് തിയതി. ഏപ്രില്‍ 14 നാണ് 3ഡിയിലും റിലീസ് ചെയുന്ന ചിത്രം തിയേറ്ററുകളിലെത്തുക.
തെന്നിന്ത്യയിന്‍ താരസുന്ദരി സാമന്ത ശകുന്തളയാകുമ്പോള്‍ മലയാളികളുടെ പ്രിയ താരം ദേവ് മോഹനാണ് ദുഷ്യന്തനാകുന്നത്. ഗുണശേഖറാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയുന്നത്. ശാകുന്തളത്തില്‍ ശകുന്തളയ്ക്കും ദുഷ്യന്തനും ശേഷം ഏറെ പ്രാധാന്യമുളള കഥാപാത്രങ്ങളാണ് ശകുന്തളയുടെ തോഴിയായ അനസൂയയും , മഹര്‍ഷിയായ ദുര്‍വാസാവും. സിനിമയില്‍ അദിതി ബാലന് അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവായും പ്രേക്ഷകരുടെ മുന്നിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നടന് അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും പ്രധാന വേഷം ചെയ്യുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മണി ശര്‍മ്മയാണ്. ശേഖര്‍ വി ജോസഫിന്റെ ഛായഗ്രഹണം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് ടിം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ്. തെലുങ്കിന് പുറമെ ചിത്രം തമിഴ് , മലയാളം. കന്നട തുടങ്ങി മറ്റ് ഭാഷകളിലും മൊഴിമാറിയെത്തും.






