
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു സ്ഥാനം അഭിനയരംഗത്തുറപ്പിക്കാന് താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടി എന്ന നിലയിലും ഗായിക എന്ന നിലയിലും നിത്യ ഏറെ പ്രശസ്തയാണ്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മാന്‍ഡലിന്‍ വായിക്കുന്ന ചിത്രങ്ങളാണ് നിത്യ പങ്കുവെച്ചിരിക്കുന്നത്. ഇത് മാന്‍ഡലിന്‍ (യുക്കുലെലെ അല്ല) എന്നും നിത്യ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. മഞ്ഞ ഗൗണില്‍ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആഭാണങ്ങളോ മേക്കപ്പോ ഒന്നും താരം ഉപയോഗിച്ചിട്ടില്ല. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.
അഞ്ജലി മേനോന് സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് നിത്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം.






