' പ്രൊഡാ 'യുടെ സംവിധായകന് നടേഷ് ഹെഗ്ഡെയ്ക്കൊപ്പമുള്ള പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് ദിലീഷ് പോത്തന്. താരം പ്രധാന വേഷത്തിലെത്തുന്നത് തെലുങ്ക് സിനിമയായ വാഘച്ചിപാനിയിലൂടെയാണ്. സ്വന്തം നാടുപോലെ കര്‍ണാടകയിലെ സംസ്കാരവും ദിലീഷിന് പരിചിതമാണെന്നും അദ്ദേഹം എന്തുകൊണ്ടും സിനിമയ്ക്ക് പറ്റിയ ആളാണെന്നും നടേഷ് പറഞ്ഞു. കഥാപാത്രത്തിനായി അദ്ദേഹം നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്.
ദിലീഷ് പോത്തന് ചിത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരമൊക്കെ തനിക്ക് വലിയ ഇഷ്ടമാണ് . മൈസൂരില്‍ രണ്ട് വര്‍ഷമായി താമസിക്കുന്ന അദ്ദേഹത്തിന് കര്‍ണാടകയുടെ സംസ്കാരത്തിനെ കുറിച്ചും ആത്മബന്ധത്തിനെ കുറിച്ചും നന്നായി അറിയാം.
എന്റെ ജന്മനാടിനോട് ചേര്‍ന്നുള്ള ഗോകര്‍ണയില്‍ പോലും അദ്ദേഹം പോയിട്ടുണ്ട്. ദിലീഷിനെപ്പോലൊരു നടനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,' എന്നാണ് നടേഷ് ഒരഭിമുഖത്തില്‍ പറഞ്ഞത്.
വാഘച്ചിപാനി തിരക്കഥ ഒരുക്കുന്നത് അമരേഷ് നുഗഡോണി എഴുതിയ ഒരു നോവലില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ്. കഥ നടക്കുന്നത് വാഘച്ചിപാനി ഗ്രാമത്തിലാണ്. തുടക്കത്തില്‍ റിഷബ് ചിത്രത്തിലുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ' കാന്താര' യുടെ പ്രീക്വല്‍ ഒരുക്കുന്ന തിരക്കിനാല്‍ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിരുന്നു.






