
മനുഷ്യ സനേഹത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് വയനാട് ചീയമ്പം പള്ളിപ്പടിയിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠന്. തീര്‍ത്തും അപരിചിതയായ യുവതിയ്ക്ക് സ്വന്തം വൃക്കദാനം ചെയ്താണ് ഈ 34 കാരന് നാടിന് മാതൃകയായത്. കോഴിേേക്കാട് പയ്യോളി സ്വദേശിക്കാണ് വൃക്കം ദാനം ചെയ്്തത്.
'ഒരാളുടെ ജീവന് രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ... മനസ്സുണ്ടെങ്കില്‍ എന്തും ചെയ്യാനാകും''- എന്നാണ് മണികണ്ഠന്റെ വാക്കുകള്‍. യുവതിയ്ക്ക് വൃക്ക നല്‍കിയത് ഫെബ്രുവരി നാലിനായിരുന്നു.
പുല്‍പ്പള്ളി ചീയമ്പം മാധവമംഗത്ത് രാജേന്ദ്രന് - മഹേശ്വരി ദമ്പതികളുടെ മകനാണ് മണികണ്ഠന്.ഡി വൈ എഫ് ഐ ഇരുളം മേഖല സെക്രട്ടറിയായ മണികണ്ഠന് ശസ്ത്രക്രിയക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്. വൃക്ക ലഭിച്ച യുവതിയുടെ ഭര്‍ത്താവ് ഇരുവൃക്കകളും തകരാറിലായതോടെ ഉപേക്ഷിച്ച് പോയിരുന്നു. രണ്ട് മക്കളുടെ അമ്മകൂടിയായ ഇവര്‍ക്ക് മണികണ്ഠന്റെ മഹാമനസ്കത കൊണ്ട് ഒരു പുതിയ ജീവതമാണ് ലഭിച്ചിരിക്കുന്നത്. ഇവര്‍ ശസ്ത്രക്രിയക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.






