
വിരമിക്കല്‍ കാലയളവില്‍ ശമ്പളമില്ലാതെ എങ്ങനെ മുന്നോട്ട് ജീവിക്കും എന്ന ചിന്തിക്കുന്നവര്‍ക്ക് ആശങ്കയകറ്റാനുളള ഒരു ഉപാധിയാണ് എന്‍പിഎസ് അഥവാ നാഷ്ണല്‍ പെന്ഷന് സ്കീം. കേന്ദ്ര സര്‍ക്കാരും പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്ന് നടത്തുന്ന ഈ പദ്ധതി വഴി വിരമിക്കല്‍ കാലം സാമ്പത്തിക പരാധീനതകള്‍ ഇല്ലാതെ സന്തോഷകരമായി ജീവിക്കാന്‍ സഹായകമാകുന്നു.
പ്രതിമാസം 55,000 രൂപ എങ്ങനെ ലഭിക്കുന്നുവെന്ന് പരിശോധിക്കാം
25 വയസുള്ള വ്യക്തി പ്രതിമാസം 6.500 രൂപ എന്‍പിഎസ് പദ്ധതിയില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിവര്‍ഷം 10 ശതമാനം പലിശ നിരക്ക് ലഭിക്കും. 60 വയസ് വരെയുള്ള 36 വര്‍ഷം ഈ തുക നിക്ഷേപിച്ചാല്‍ പ്രതിമാസം 55,144 രൂപ ലഭിക്കും.
എന്‍പിഎസില്‍ പങ്കാളികളാകാന്‍ സാധിക്കുന്നത് ആര്‍ക്കെല്ലാം?
18 വയസിനും 70 വയസിനും മധ്യേ പ്രായമുള്ളവരായ ഏതൊരു ഇന്ത്യന്‍ പൗരനും, പ്രവാസിയാണെങ്കിലും, എന്‍പിഎസില്‍ നിക്ഷേപിക്കാം. . പദ്ധതി പ്രകാരമുള്ള കെവൈസി പൂര്‍ത്തിയാക്കിയ ശേഷം എന്‍പിഎസില്‍ നിക്ഷേപിക്കാം.
ബാങ്ക് വഴി ഓഫ് ലൈനായും ഓണ്‍ലൈനായും എന്‍പിഎസില്‍ അംഗങ്ങളാകാം. എന്‍പിഎസില്‍ നിക്ഷേപം ആരംഭിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് : https://enps.nsdl.com/eNPS/NationalPensionSystem.html






