കണ്ണൂര്‍ സ്ക്വാഡിന്റെ പുതിയ ഷെഡ്യൂളിന് ഇന്ന് തുടക്കം കുറിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയിലാണ്. കഴിഞ്ഞ വര്‍ഷം പാലയില്‍ വച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങഴില് പ്രചരിക്കുന്നത് മുംബൈയില്‍ നിന്ന് പുനെയിലേക്ക് സ്വയം വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ്.
പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. റോബി വര്‍ഗീസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചട്ടില്ലായെങ്കിലും തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ''കണ്ണൂര്‍ സ്ക്വാഡ് '' എന്നാണെന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്', 'കാതല്‍' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മൂന്ന് ചിത്രങ്ങള്‍.
മുഹമ്മദ് റാഫില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിന് ശ്യാമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുളള വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Comments