
മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളാണ് നസ്ലിനും, മാത്യൂവും. ഇവര്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഇപ്പോഴിതാ നസ്ലിന്, മാത്യൂ തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കികൊണ്ട് പുതിയ ചിത്രം ഒരുങ്ങുന്നു.
അരുണ്‍ ഡി ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമായ ' 18+' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റീല്‍സ് മാജിക്കും ഫലൂദ എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്.
എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യൂ, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.






