
തിയേറ്ററില്‍ വന്‍ വിജയം സൃഷ്ടിച്ച ''തുനിവ്'' നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷം ഇന്ത്യയിലെ ടോപ് ടെണ് പട്ടികയില്‍ തുടരുകയാണ്. തമിഴ് കൂടാതെ ഹിന്ദി പതിപ്പിലും ചിത്രം ആദ്യ പത്തില്‍ ഇടം നേടി. 77.80 ലക്ഷം വാച്ച് അവറാണ് ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ നേടിയത് എന്നത് മറ്റൊരു റെക്കോര്‍ഡ്.
ചിത്രം ഫെബ്രുവരി 8 മുതലാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്ത സിനിമകളില്‍ ലോകത്ത് തന്നെ ടോപ് ടെണ് ലിസ്റ്റിലുണ്ട് തുനിവ്. ചിത്രത്തില്‍ കണ്മണിയെന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച മഞ്ജു വാര്യറിന്റെ പ്രകടനത്തിന് പ്രത്യേക അഭിനന്ദനവും ലഭിച്ചിരുന്നു. അജിത്തും എച്ച് വിനോദും
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു തുനിവ്.
വിജയ് ചിത്രമായ വാരിസിനൊപ്പം പൊങ്കല്‍ റിലീസായി തിയറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശരാക്കിയില്ല. ബോണി കപൂര്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിരവ് ഷായാണ്.







Comments