രാത്രികാലങ്ങളില്‍ വീടിന്റെ സീലിങ്ങിനു മുകളില്‍ നിന്ന് അസാധാരണമായ ശബ്ദം. ഭയന്ന വീട്ടൂകാര്‍ ഒട്ടും സമയം പാഴാക്കാതെ ദ്രുതകര്‍മ സേനയെ വിവരമറിയിച്ചു. സംഭവം എന്താണെന്ന് കണ്ടെത്തിയതോടെ വീട്ടുകാര്‍ ഞെട്ടി. സീലിങ് തകര്‍ന്ന് പുറത്ത് വീണത് ഒന്നും രണ്ടുമല്ല മൂന്ന് പെരുമ്പാമ്പുകളായിരുന്നു. മലേഷ്യയിലാണ് സംഭവം.
സീലിങ്ങിന്റെ വിടവിലൂടെ ആദ്യം ഒരു പാമ്പിന്റെ വാല് പുറത്തേക്ക് തൂങ്ങികിടന്നിരുന്നു. ആ പാമ്പിനെ പിടിക്കുന്നതിനായി
ദ്രുതകര്‍മ സേനാഗംങ്ങള്‍ കുടുക്കിട്ട് വലിച്ചപ്പോള്‍ സീലിങ്ങ് തകര്‍ന്നു വീണു. അതിന് ശേഷം കണ്ടത് താഴെക്ക് വീഴുന്ന മറ്റ് രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെയാണ്. സമൂഹ മാധ്യമങ്ങളില്‍ ഈ സംഭവത്തിന്റെ വീഡിയോ വൈറലാണ്.
മൂന്ന് പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ടത്തോടെ അവിടെ ഉണ്ടായിരുന്നവര്‍ നിലവിളിച്ചു. ദൃശ്യങ്ങളില്‍ താഴേക്ക് തൂങ്ങികിടന്ന പാമ്പുകള്‍ ഒളിക്കാന്‍ ശ്രമിക്കുന്നതായി കാണാന്‍ കഴിയും. ഉടന്‍ തന്നെ സംഘം പാമ്പിന്റെ വാലില്‍ പിടിച്ച് താഴെയിട്ടു. മൂന്ന് പെരുമ്പാമ്പുകളെയും അവിടെനിന്ന് സുരക്ഷിതമായി നീക്കം ചെയ്ത ശേഷമാണ് ഇവര്‍ മടങ്ങിയത്.

Comments