
വാലന്റൈന്‍സ് ഡെയ്ക്ക് ഒരാഴ്ചയ്ക്കു മുന്‍പു തന്നെ ആഘോഷങ്ങള്‍ നടക്കാറുണ്ട്. റോസ് ഡേ, ഹഗ് ഡേ, ചോക്ക്ളേറ്റ് ഡേ അങ്ങനെ പോകുന്നു ദിവസങ്ങള്‍. തന്റെ പ്രണയം തുറന്നു പറയാനായി ക്ലാസ് മുറിയിലേക്കു കയറി ചെല്ലുന്ന ആണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
കയ്യില്‍ ചുമന്ന റോസാപ്പൂവും, ചുമന്ന ടീഷര്‍ട്ടും ധരിച്ചാണ് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ അടുത്തെത്തുന്നത്. പെണ്‍കുട്ടി ഡെസ്കില്‍ ചാരി നില്ക്കുന്നു. പൂവുമായി പെണ്‍കുട്ടിയുടെ അടുത്തെത്തിയ ആണ്‍കുട്ടി പൂവ് നീട്ടുന്നു. എന്നാല്‍ പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവമാണ്.
റോസാപൂവ് പെണ്‍കുട്ടി തട്ടി തെറിപ്പിയ്ക്കുകയും, ബാഗ് ആണ്‍കുട്ടിയുടെ മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഘര്‍ കി കലേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. എന്നാല്‍ ഇതൊരു പ്രാങ്ക് വിഡിയോയാണെന്ന കമന്റുകളും എത്തുന്നുണ്ട്.
Proposal Reject kalesh 😓 pic.twitter.com/oPNTLb48DZ
— Ghar Ke Kalesh (@gharkekalesh) February 5, 2023






