
മുബൈ: ഐസിസി റാങ്കില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ ബുധനാഴ്ച പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കില്‍ ഇന്ത്യന്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. 115 പോയിന്റുകളാണ് ഒന്നാമതുളള ഇന്ത്യയ്ക്കുളളത്.
തൊട്ടു പിന്നാലെ ഓസ്ട്രേലിയ (111) ,ഇംഗ്ലണ്ട് (106 ) എന്നിങ്ങനെ രണ്ടു ,മൂന്ന് ,സ്ഥാനങ്ങളില്‍. ന്യൂസിലാന്‍ഡിനെ ടെസ്റ്റില്‍ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് പോയിന്റെ് മെച്ചപ്പടുത്താന്‍ അവസരമുണ്ട്.ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ആര്. അശ്വസിനും, രവീന്ദ്ര ജഡേജയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.
ബോളിങ്ങില്‍ 846 പോയിന്റുമായി രവിചന്ദ്രന്‍ അശ്വിന് രാണ്ടമാതെത്തി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് (867 പോയിന്റ്) ഒന്നാം സ്ഥാനത്തുളളത്. ഓള് റൗണ്ടര്‍മാരില്‍ 424 പോയിന്റുമായി ജഡേജയാണ് ഒന്നാം സ്ഥാനത്തുളളത്.






