പങ്കാളിക്ക് വിശേഷാവസരങ്ങളില്‍ സര്‍പ്രൈസുകള്‍ നല്‍കുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനും ശ്രമിക്കുന്നവരാണ് അധികവും. വിവാഹവാര്‍ഷികമോ, ജന്മദിനമോ വാലന്റൈന്‍സ് ഡേ പോലുള്ള ദിനങ്ങളിലാണ് സര്‍പ്രൈസുകള്‍ ഒരുക്കുന്നതെങ്കില്‍ പങ്കാളി ഡബിള്‍ ഹാപ്പിയാകുമെന്നത് തീര്‍ച്ച. ഒരു യുവാവ് ഈ കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് ഭാര്യക്കായി ഒരുക്കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
തായ്ലാന്ഡുകാരനായ വോള്‍ എന്ന വ്യക്തിയാണ് ഭാര്യക്കായി ഇത്തരത്തില്‍ സര്‍പ്രൈസ് ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായി കയ്യില്‍ ടാറ്റൂവാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ അത് വെറുമൊരു ടാറ്റൂവല്ല, തന്റെ വിവാഹ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്ത ടാറ്റൂ പാര്‍ലറാണ് വ്യത്യസ്തമായ ടാറ്റൂ ഡിസൈനിന്റെ ഫോട്ടോകള്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഒരു സര്‍ട്ടിഫിക്കറ്റ് ശരിക്കും എങ്ങനെയായിരിക്കുമോ അതുപോലെ തന്നെയാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ സീല്‍ പോലും അങ്ങനെതന്നെയുണ്ടത്രേ..
ഇത് പൂര്‍ത്തിയാക്കുന്നതിനായി നീണ്ട എട്ട് മണിക്കൂറാണ് എടുത്തത്. ആദ്യം ഇതുകണ്ട ഭാര്യ 'ഷോക്ക്ഡ്' ആയെന്നും എന്നാല്‍ പിന്നീട് തന്നോടുള്ള ഇഷ്ടത്തിന്റെയും ആദരവിന്റെയും തെളിവാണല്ലോ ഇത് എന്ന നിലയ്ക്ക് സന്തോഷപൂര്‍വം അംഗീകരിച്ചുവെന്നും വോള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നുവരെ താന്‍ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് ടാറ്റൂ ചെയ്തട്ടില്ലായെന്നും തന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ അനുഭവമാണ് ഇതെന്നുമാണ് ടാറ്റൂ ചെയ്ത ആര്‍ട്ടിസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.






