
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പൂവന് കോഴി ലേലത്തില്‍ പോയത് അരലക്ഷം രൂപയ്ക്ക്. തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനാണ് വാശിയേറിയ ലേലം വിളി നടന്നത്. വാശിയേറിയ ലേലത്തിനൊടുവില്‍ അര ലക്ഷം രൂപക്ക് ലേലമുറപ്പിച്ചു.
പത്ത് രൂപയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 50,000 രൂപയിലാണ്. വിട്ട് കൊടുക്കാന്‍ തയാറാകാത്തതു കൊണ്ടാണ് ലേലം മുറുകിയത്. കൂള്‍ബോയ്സ് എന്ന കമ്മിറ്റിക്കാരാണ് അമ്പതിനായിരം രൂപയ്ക്ക് ലേലം ഉറപ്പിച്ച് പൂവനെ സ്വന്തമാക്കിയത്.
എന്നാല്‍ ലേലം വിളി പരിധി വിട്ടതോടെ സംഘാടകരുടെ നിര്‍ബന്ധത്തിനു ലേലം അവസാനിപ്പിയ്ക്കുകയായിരുന്നു. സംഘാടകര്‍ ലേലം അവസാനിപ്പിയ്ക്കാന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ലേലം ഒരു ലക്ഷം രൂപ വരെ നീണ്ടു പോയേനെ.
വാശിയേറിയ ലേലത്തില്‍ വിവിധ വേല കമ്മിറ്റികളായ, കൂള്‍ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പന്‍സ് തെക്കുംപുറം എന്നിവരാണ് പങ്കെടുത്തത്. ഓരോ ദിവസവും ഓരോ സാധനങ്ങാണ് ലേലത്തില്‍ വെയ്ക്കുന്നത്.






