
മലയാളികളുടെ പ്രിയപ്പെട്ട താരമായ നിമിഷ സജയൻ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായതാണ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ് നിമിഷ. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമല്ല തന്റെ സൗന്ദര്യപരിചരണത്തിലും വരയിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വ്യത്യസ്തമായ രീതികൾ പിൻതുടരുന്ന താരം കൂടിയാണ് നിമിഷ. പ്രണയദിനത്തില്‍ പ്രണയത്തെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കുകയും പോസ്റ്റുകളിടുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായൊരു കുറിപ്പും ചിത്രവും പങ്കുവച്ച് പ്രണയദിനം ആശംസിക്കുകയാണ് നിമിഷ. ‘‘അവന് എല്ലാം സമ്മാനിക്കുക, നിങ്ങളെ സ്ത്രീയാക്കുന്നത് എന്താണോ അത് അവനു സമ്മാനിക്കുക. നീണ്ട മുടി, സ്തനങ്ങള്‍ക്കിടയിലെ വിയർപ്പിന്റെ കസ്തൂരി, ആർത്തവ രക്തത്തിന്റെ ഊഷ്മളമായ ഷോക്ക്, അവസാനിക്കാത്ത സ്ത്രീ വിശപ്പായി നിങ്ങള്‍ക്കുള്ളതെല്ലാം...🤍’’ എന്നാണ് നിമിഷ കുറിച്ചത്. ഒപ്പം അല്‍പ്പം ഗ്ലാമറസ്സായ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പതിവു പോലെ ഈ ചിത്രത്തിനെ വിമര്‍ശിച്ചും പലരും നെഗറ്റീവായി കമന്റുകളിടുന്നുണ്ട്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘ചോല’, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’, ‘മാലിക്’, ‘ഒരു തെക്കൻതല്ലുകേസ്’ എന്നിവയൊക്കെ നിമിഷയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ ആണ് ഇനി റിലീസ് ചെയ്യാനുള്ള നിമിഷയുടെ ചിത്രങ്ങളിലൊന്ന്.






