ചെന്നൈ: തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളിക്കു നേരെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. 'നീ തമിഴനാണോ ഹിന്ദിക്കാരനാണോ? എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. മറ്റു നാടുകളില്‍ നിന്ന് വരുന്നവര്‍ തമിഴ്നാട്ടുകാരുടെ തൊഴിലവസരം കവരുന്നുവെന്നാണ് അക്രമിയുടെ പരാതി. ട്രെയിനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ശ്രദ്ധയില്‍പെട്ട റെയില്‍വേ പോലീസ് പ്രതിക്കെതിരെ കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.
റിസര്‍വേഷനില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുമ്പോഴാണ് ഈ സംഭവം. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത യുവാവിനെ തടയാന്‍ മറ്റൊരു യാത്രക്കാരന് ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.






