
ആളുകള്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിയ്ക്കാുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ റെഡ്ലാന്ഡ്സ്
സ്വദേശി ഓരോ പങ്കാളിയില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം പുതിയ വിവാഹം കഴിച്ചത് 31 തവണയാണ്. ഓരോ തവണയും തന്റെ മുന്‍ഭാര്യമാരില്‍ നിന്നും അകന്നു കഴിയുമ്പോള്‍ പുനര്‍ വിവാഹം കഴിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ രീതി. അങ്ങനെ മുപ്പത്തി ഒന്ന് തവണയാണ് ഇയാള്‍ വിവാഹം കഴിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ കഴിച്ചതിനുള്ള ലോക റെക്കോര്‍ഡ് ഇയാളുടെ പേരിലാണുള്ളത്.
കാലിഫോര്‍ണിയയിലെ റെഡ്ലാന്ഡ്സ് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഗ്ലിന്‍ വുള്‍ഫ് എന്നാണ്. ഇയാള്‍ ഒരു പാസ്റ്റര്‍ ആണ്. 1908 ല്‍ ജനിച്ച ഇയാള്‍ ആദ്യത്തെ വിവാഹം കഴിയ്ക്കുന്നത് 1926 ലാണ്. അദ്ദേഹത്തിന്റെ ഭാര്യ 1997 ല്‍ മരിയ്ക്കുന്നതുവരെ 31 വിവാഹങ്ങളാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. എന്നാലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പുറത്തുവിട്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യമാരുടെ ലിസ്റ്റില്‍ 29 ഭാര്യമാരുടെ പേരുകള്‍ മാത്രമേ ഉള്ളൂ. കാരണം മൂന്നുതവണ അദ്ദേഹം വിവാഹം കഴിച്ചത് മുന്‍പ് വിവാഹം കഴിച്ചുപേക്ഷിച്ച സ്ത്രീകളെ തന്നെയായിരുന്നു.
എന്നാല്‍ ഇയാള്‍ ഇരുപത്തിഎട്ടാമത് വിവാഹം കഴിച്ച ക്രിസ്റ്റീന്‍ കാമാച്ചോയുടെ കൂടെയാണ് ഏറ്റവും കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചിട്ടുള്ളത്. ഗ്ലിന്‍ വുള്ഫിനേക്കാള് 37 വയസ് ഇളയതായിരുന്നു അവര്‍. ഇരുപത്തിയെട്ടുകാരിയായ ക്രിസ്റ്റീന്‍ കാമാച്ചോയും, ഗ്ലിന്‍ വുള്‍ഫും തമ്മില്‍ പതിനൊന്ന് വര്‍ഷക്കാലം ഒരുമിച്ചു താമസിച്ചു. ഗ്ലിന്‍ വുള്‍ഫിന്റെ ഏറ്റവും ചെറിയ വിവാഹ കാലഘട്ടം വെറും 19 ദിവസമായിരുന്നു. ഇയാളുടെ അവസാന വിവാഹം 1996 ല്‍ ആയിരുന്നു. ആ വിവാഹം നടന്ന് ഒരു വര്‍ഷത്തിനു ശേഷം ഗ്ലിന്‍ വുള്‍ഫ് മരിച്ചു. എന്നാല്‍ മരണ ശേഷം ഇയാളുടെ മൃതശരീരം ഏറ്റെടുക്കാന്‍ മുന്‍ ഭാര്യമാരോ, ഇവരുടെ മക്കളോ തയാറായില്ല. 19 മക്കളാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്.






