
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ' നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു. 2022ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു. 2023ലും ആ വിജയ ഗാഥ ' നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ തുടരുകയാണ് താരം.
നെറ്റ്ഫ്ളിക്സില്‍ ഫെബ്രുവരി 23 മുതലാണ് സിനിമ സ്ട്രീം ചെയ്യുക.
തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തിലൊരുങ്ങിയ സിനിമയ്ക്ക് ഐഎഫ്എഫ്കെ പ്രദര്‍ശനം മുതലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ് നാടിന്റെ ഗ്രാമ ഭംഗി ഒപ്പിയെടുത്ത ഈ ചിത്രത്തിന് തമിഴ് നാട്ടിവും കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ ചിത്രത്തിനെ പ്രശംസിച്ച് സിനിമ സാംസാകാരിക രംഗത്ത് നിന്നും നിരവധി പേര് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു എന്നും ലിജോ ജോസ് ഒരു ജീനിയസ് ആണ് എന്നുമാണ് ശ്രീകുമാരന്‍ തമ്പി സിനിമയെ വിലയിരുത്തിയത്.
മമ്മൂട്ടി കമ്പിനിയുടെ ബാനറില്‍ താരം തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്.







Comments