
ന്യൂഡല്‍ഹി : ഓസ്ട്രേലിയക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം . രണ്ടാം ടെസ്റ്റും രണ്ട് ദിവസം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. വിജയത്തിനാവശ്യമായ 115-റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. രണ്ട് ജയത്തോടെ ബോര്‍ഡര്‍ -ഗാവസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തി. ഒന്നാം- ഇന്നിങ്സില്‍ ഓസ്ട്രേലിയ 263 റണ്‍സുമാണ് കണ്ടെത്തിയത്. രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ പോരട്ടം 113 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷടത്തില്‍ 118 റണ്‍സ് അടിച്ചെടുത്താണ് വിജയിച്ചത്.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര ഒരറ്റത്ത് വിക്കറ്റ് കാത്തതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് സഞ്ചരിച്ചു. ബൗണ്ടറിയടിച്ച് പൂജാര ഇന്ത്യന്‍ ജയം ഉറപ്പിക്കുകയും ചെയ്തു. 74 പന്തുകള്‍ നേരിട്ട് പൂജാര നാല് ഫോറുകള്‍ സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 22 റണ്‍സ് നേടിയ വാര് ശ്രീകര്‍ ഭരതും തന്റെ ഭാഗം ഗംഭീരമാക്കി.
ഓപ്പണര്‍ കെ.എല്‍ രാഹുല്‍ വീണ്ടും നിരശാപ്പെടുത്തി ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രാഹുലിനെ നഷ്ടമായി. താരം മൂന്ന് പന്തില്‍ ഒരു റണ്ണുമായി കൂടാരം കയറി. നന്താന് ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് പിടി നല്‍കിയാണ് രാഹുലിന്റെ മടക്കം. മൂന്നമാനായി ക്രീസിലെത്തിയ പൂജാര ഒരറ്റത്ത് ഉറച്ചു നിന്നു. ക്യപ്റ്റന്‍ രോഹിത്ത് ശര്‍മ (31) ,മുന്‍ നായകന് വിരാട് കോഹലി (20) , ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓസീസിനായി നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും , ടോഡ് മര്‍ഫി ഒരു വിക്കറ്റും , വീഴ്ത്തി രോഹിത്ത് ശര്‍മ്മ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ സ്പിന്നിന് പടയുടെ കരുത്തില്‍ ഡല്‍ഹിയിലും ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന ശക്തമായി നിലയിലാണ് ഓസീസ് രണ്ടാം ദിനം അവസാനിപ്പിച്ചത്. മൂന്നാം ദിനത്തിലെ ആദ്യസെഷനില്‍ തന്നെ അവരുടെ ശേഷിച്ച 9 വിക്കറ്റുകളും നിലംപൊത്തി. വെറും 52 റണ്‍സ് മാത്രമാണ് അവര്‍ക്ക് അതിനിടെ ചേര്‍ക്കാന്‍ സാധിച്ചത്. 7 വിക്കറ്റുകള്‍ വീഴ്ത്തി ജഡേജയും ശേഷിച്ച് മൂന്ന് വിക്കറ്റുകള്‍ നേടി അശ്വസിനും ഓസീസിനെ തകര്‍ത്ത് തരിപ്പണമാക്കി. 12.1 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ജഡേജ 7 വിക്കറ്റുകള്‍ പിഴുതത്. അശ്വസിന് 16 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്സില്‍ ഇരുവരും മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. ഇതോടെ ജഡേജ പത്ത് വിക്കറ്റുകളും അശ്വിന് ആറ് വിക്കറ്റുകളും രണ്ട് ഇന്നിങ്സുകളിലുമായി സ്വന്തമാക്കി.
43 റണ്‍സെടുത്ത് ട്രാവിഡ് ഹെഡാണ് ഓസ്ട്രേലിയന്‍ ടീമിന്റെ ടോപ് സ്കോററായി മാറിയത്. 4 ടെസ്റ്റ് മത്സരങ്ങള്യുളള ബോര്‍ഡര്‍ -ഗാവസ്കര്‍ ട്രോഫി മത്സരത്തില്‍ രണ്ട് ജയത്തോടെ ഇന്ത്യ മുന്നിലാണ്






