
സോണിയാ ഗാന്ധിയെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയുടെ ഘടന മാറ്റിയേക്കുമെന്ന് സൂചന. നിലവില്‍ 23 അംഗങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്ളത്. എന്നാല്‍ ഇത് 28 ആയി ഉയര്‍ത്തുമെന്നാണ് അറിയുന്നത് . കോണ്‍ഗ്രസ്സ് പ്രസിഡന്റിനൊപ്പം 23 അംഗങ്ങളാണ് നിലവില്‍ ഉള്ളത് . ഇതിനോടൊപ്പം മുന്‍ പ്രസിഡന്റ് , പാര്‍ലമെന്ററി പാര്‍ട്ടി ചെയര്പ്പേഴ്സണ് , മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് , മുന്‍ പ്രധാനമന്ത്രി, ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കള്‍ എന്നിവരടങ്ങുന്ന പുതിയ ഘടനയാണ് ഉണ്ടാകുക.
പ്രവര്‍ത്തക സമിതിയിലേക്ക് എഐസിസി തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം 12 ആയി തന്നെ തുടരും . 11 അംഗങ്ങളെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യും .കോണ്‍ഗ്രസ് പ്രസിഡന്റ്, മുന്‍ പ്രസിഡന്റ് , പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍ പേഴ്സണ്‍, മുന്‍ പ്രധാനമന്ത്രി, ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ ഉള്ളവര്‍ നേരിട്ട് പ്രവര്‍ത്തക സമിതിയില്‍ എത്തും.






