
കിയാര അദ്വാനി- സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വിവാഹം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതാണ്. സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മുംബൈയില്‍ വലിയൊരു റിസപ്ഷനും ഇവര്‍ സംഘടിപ്പിച്ചിരുന്നു. മിക്ക സെലിബ്രിറ്റികളും ഏറ്റവും ഫാഷനബിളായിട്ടാണ് പാര്‍ട്ടിയിലുടനീളം തിളങ്ങിയത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മുഖ്യ താരങ്ങളായ കിയാരയും സിദ്ധാര്‍ത്ഥും തന്നെയായിരുന്നു. രണ്ടുപേരും സ്റ്റണ്ണിംഗ് ലുക്കിലാണ് പാര്‍ട്ടിയില്‍ അതിഥികളെ സ്വീകരിച്ചത്. മനീഷ് മൽഹോത്രയുടെ ഡിസൈനിംഗിലുള്ള ടൈംലെസ് ക്ലാസ്സിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് ഇവര്‍ തിളങ്ങിയത്. സെൽഫ് ബ്ലാക്ക് കോട്ടും സ്യൂട്ടും ധരിച്ചായിരുന്നു സിദ്ധാര്‍ത്ഥ്. കിയാര മോണോക്രോം ബ്ലാക്ക് ഷെയ്ഡ് ഗൗണാണ് അണിഞ്ഞത്. എബോണി-ഐവറിയില്‍ വിശാലമായ ചതുരാകൃതിയിലുള്ള കഴുത്തും പവർ സ്ലീവുകളും ഫീച്ചർ ചെയ്യുന്ന വെൽവെറ്റ് സാറ്റിന് ഗൗണായിരുന്നു കിയാരയുടേത്. ഫിഷ് കട്ട് സ്റ്റൈലിലുള്ള ഗൗണ്‍ കിയാരയുടെ ഡ്രസ്സിന്റെ അഴക് ഇരട്ടിയാക്കി. ഒപ്പം ഓര്‍നേറ്റ് എമറാള്‍ഡ് ഡയമണ്ടിലുള്ള ഒരു ചോക്കർ, ഒരു ലേയേർഡ് ഡയമണ്ട് നെക്ലേസ്, ഒരു നീണ്ട ലോറേറ്റ് നെക്ലേസ് എന്നിവയാണ് ജുവലറികളാണ് കിയാര അണിഞ്ഞത്. ടെയ്ലർ-മെയ്ഡ് സുവേവ് വെൽവെറ്റ് ബ്ലാക്ക് സ്യൂട്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ വേഷം. ടര്‍ട്ടില്‍ നെക്കും ഹാൻഡ് എംബ്രോയ്ഡറി ക്രിസ്റ്റലും ബഗിള്‍ ബീഡ്സും കൊണ്ട് അലങ്കരിച്ച വെൽവെറ്റ് ബ്ലേസറും ഒപ്പമൊരു വെല്‍വെറ്റ് പാന്റ്സുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ വേഷം. എലഗന്റ് ലുക്കില്‍ രണ്ടുപേരും തിളങ്ങിയ സന്തോഷം ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സോഷ്യല്‍ മീഡിയയിലുടെ കുറിച്ചിരുന്നു.






Comments