
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയെ കുരങ്ങനെ ഒടുവില്‍ കല്ലെറിഞ്ഞ് വിരട്ടി പിടികൂടി. സന്ദര്‍ശകരുള്ള സമയത്താണ് കുരങ്ങന് മൃഗശാലയില്‍ നിന്ന് പുറത്ത് ചാടി ആശങ്ക സൃഷ്ടിച്ചത്. ബ്രൗണ്‍ നിറത്തലുള്ള ബംഗാള്‍ കുരങ്ങനാണ് ഇന്നലെ വൈകിട്ട് 3.30 ന് കൂടുവിട്ട് പുറത്ത്ചാടിയത്. കീപ്പര്‍മാര്‍ കൂട് വൃത്തിയാക്കുന്നതിനിടെയിലായിരുന്നു 10 വയസ്സുള്ള ആണ്‍കുരങ്ങ് ഇവരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്തെത്തിയത്.
കുരങ്ങ് പുറത്ത് ചാടി മരത്തില്‍ കയറിയ ഇരിപ്പായി. ഇതിനെ തുടര്‍ന്ന് മൃഗശാല ഡോക്ടര്‍ ഗണ്‍ ഉപയോഗിച്ച് കുരങ്ങിനെ മയക്കുവെടിവച്ചെങ്കിലും ഗണ്ണിനുണ്ടായ തകരാര്‍ കാരണം അത് കൊണ്ടില്ല. ഇതോടെ അധികൃതരും ആശങ്കയിലായി. ആക്രമണ സ്വഭാവമുള്ള വര്‍ഗത്തില്‍പ്പെട്ടതാണ് ഈ കുരങ്ങ്. ഒടുവില്‍ കൂടുതല്‍ ജിവനക്കാരെത്തി കല്ലെറിഞ്ഞും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി വിരട്ടിയുമാണ് കുരങ്ങിനെ താഴെയിറക്കിയത്.
താഴെയിറക്കിയ ഉടനെ കുരങ്ങിനെ തുറന്ന കൂട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു. കൂട്ടിലേക്ക് കയറാന്‍ കുരങ്ങന് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുരങ്ങിനെ നിരീക്ഷിക്കാന്‍ ഇന്നലെ രാത്രി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചു.






