
ഇരകളെ ജീവനോടെ വിഴുങ്ങുന്ന പാമ്പാണ് പെരുമ്പാമ്പുകള്‍. ഇത്തരം പെരുമ്പാമ്പുകളെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. എന്നാലിതാ പെരുമ്പാമ്പുകളെ ശ്വാസം മുട്ടിച്ച് കൊന്ന് അവയെ വിഴുങ്ങിയിരിക്കുകയാണ് ഒരു രാജവെമ്പാല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പെരുമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങിയത്.
ദി റിയല്‍സ്റ്റാര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് അതിശയിപ്പിക്കുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റെറ്റിക്യൂലേറ്റഡ് പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് ആക്രമിച്ച് കൊന്ന ശേഷം രാജവെമ്പാല ആഹാരമാക്കിയത്.
രാജവെമ്പാലകള്‍ പ്രധാനമായും പാമ്പുകളെയാണ് ഭക്ഷണമാക്കുന്നത്. ലോകത്തില്‍ ഏറ്റവും നീളമുള്ള വിഷപാമ്പുകളാണ് ഇവ. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.






