ഒരു രാജ്യത്തിന്റെ പ്രധാന വരുമാനം ആദായ നികുതിയാണെന്നിരിക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന് പൂര്‍ണമായും അതില്‍ നിന്ന് ഇളവുണ്ട്. ഇത്തരത്തില്‍ പ്രത്യേകതയുള്ളത് സിക്കിമിനാണ്. ആദായ നികുതിയില്‍ നിന്ന് മാത്രമല്ല പാന്‍ കാര്‍ഡും സിക്കിമിലെ ആളുകള്‍ക്ക് ആവശ്യമില്ല. 1961 ലെ ഇന്‍കം ടാക്സ് നിയമത്തിലെ സെക്ഷന്‍ 10 (26AAA) പ്രകാരമാണിത്. ആദായ നികുതി നല്കുന്നതില് നിന്ന് സംസ്ഥാനത്തുള്ള യഥാര്‍ത്ഥ നിവാസികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 37(ള) പ്രകാരം സിക്കിമിന് സ്പെഷ്യല്‍ സ്റ്റാറ്റസുമുണ്ട്. ഇപ്പോഴും ആ സംസ്ഥാനത്ത് സിക്കിമിന്റെ രാജഭരണകാലത്തെ പല നിയമങ്ങളും നിലവിലുണ്ട്. സിക്കിമിന്റെ മാത്രമായ നികുതി സംവിധാനങ്ങള്‍ നിലവില്‍ വന്നത് 1948ലാണങ്കിലും 1975 മുതലാണ് പിന്തുടര്ന്ന് വരുന്നത്.
ഇന്ത്യന്‍ ഓഹരിവിപണിയിലും, മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്താന്‍ അവിടെയുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമില്ലെന്ന നിയമം സെബിയും നടപ്പാക്കി. സിക്കിമില്‍ 1975 ഏപ്രില്‍ 26ന് മുമ്പ് പ്രൈമറി റെസിഡന്‍സുള്ള എല്ലാ ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.






