
സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാണ്. പാട്ടിനോടും കലയോടും നല്ല താത്പര്യമുള്ള ഒരു നേതാവ് കൂടിയാണ് സജി ചെറിയാന്. ഇപ്പോഴിതാ സജി ചെറിയാന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീകുമാരന്‍ തമ്പി അതിഥിയായെത്തിയ ചടങ്ങില്‍ അദ്ദേഹത്തിന്റെ പാട്ടിന്റെ രണ്ടു വരി പാടുകയാണ് മന്ത്രി സജി ചെറിയാന്.
‘മലയാള ഭാഷ തന്’ എന്ന പാട്ടാണ് മന്ത്രി പാടുന്നത്. ഇടയ്ക്ക് വരികളൊക്കെ തെറ്റുന്നുണ്ടെങ്കിലും മന്ത്രി വളരെ ആസ്വദിച്ച് തെറ്റൊക്കെ തിരുത്തി പാടുന്നുണ്ട്. ‘‘തമ്പി സാറിന്റെ മുമ്പിൽ വെച്ച് തമ്പി സാറിന്റെ ഒരു പാട്ടിന്റെ രണ്ട് വരി പാടിയില്ലെങ്കിൽ പിന്നെന്ത്....🌹🌹🌹🌹🌹..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.






