
ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പലരുടെയും റോള്‍ മോഡലാണ് സലില്‍ പരേഖ്. ഐ ടി ഭീമനായ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമാണ് നിലവില്‍ ഇദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെ ഐ ടി മേഖലയില്‍ ജോലിപരിചയമുള്ള പരേഖ് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമാണ്.
പരേഖ് കമ്പനിയെ തന്ത്രപരമായ ദിശയിലേക്ക് നയിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുണ്ട്. കൂടാതെ ഉന്നതമായ സ്ഥാനങ്ങള്‍ ആഗോള കോര്‍പ്പറേറ്റ് രംഗത്തും പരേഖ് വഹിച്ചട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സി ഇ ഒ മാരില്‍ ഒരാള്‍ കൂടിയാണ് പരേഖ്.
ഇന്‍ഫോസിസ് കഴിഞ്ഞ വര്‍ഷം പരേഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ദ്ധനവ് വരുത്തിയിരുന്നു. 79.75 കോടി രൂപയായി ഇതോടു കൂടി ഇദ്ദേഹത്തിന്റെ ശമ്പള പാക്കേജ് ഉയര്‍ന്നു. അതായത് ദിവസം 21 ലക്ഷം രൂപ. 79.75 കോടിയില്‍ 11 കോടി സ്ഥിര ശമ്പളവും ബാക്കി പെര്‍ഫോമന്‍സ് ഇന്സെന്റിവുമാണ്.




