
നിക്ക് ഡേവിസ് എന്ന 39 -കാരന് മൂന്ന് ഭാര്യമാരും രണ്ട് മക്കളും ഉണ്ട്. നിക്ക് സ്വയമേ അദേഹത്തെ വിശേഷിപ്പിക്കുന്നത് 'ട്രോഫി ഹസ്ബന്‍ഡ് ' എന്നാണ്. വീടിനകത്തും പുറത്തും നിക്കിന് ജോലി ഒന്നും തന്നെയില്ല. പകരം ഇയാളുടെ ഭാര്യമാരാണ് വീടിനകത്തും, പുറത്തും ജോലികളെല്ലാം ചെയ്യുന്നത്.
വീട്ടിലേക്ക് സാമ്പത്തികമായി ഒരു രൂപ പോലും നിക്ക് ചെലവഴിക്കുന്നില്ല. എല്ലാം ഭാര്യമാര്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന പൈസയാണ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. ജെന്നിഫര്‍, ഏപ്രില്‍, ഡാനിയേല്‍, ഇവര്‍ മൂവരുമാണ് നിക്കിന്റെ ഭാര്യമാര്‍. തന്റെ ഈ ജീവിതത്തെ കുറിച്ച് നിക്ക് പറയുന്നത് രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാര്‍ക്കാണ് എല്ലാ അധികാരവും' എന്നാണ്.
മൂന്ന് ഭാര്യമാരും ജോലിക്ക് പോകുമ്പോള്‍ ഈ സമയം വായിക്കാനും പഠിക്കാനും ചിന്തിക്കാനുമൊക്കെയായി ചെലവഴിക്കുമെന്നാണ് നിക്ക് പറയുന്നത്. ഇങ്ങനെ ജീവിക്കാം എന്നത് നമ്മുടെ തീരുമാനം ആയിരുന്നു. എനിക്ക് ദിവസം മുഴുവനും വീട്ടില്‍ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയിഴിയില്ലായെന്നാണ് ഭാര്യ ഏപ്രില്‍ പറയുന്നത്. ഞങ്ങള്‍ ഭാര്യമാര്‍ തന്നെ ജോലി ചെയ്ത് ആവശ്യത്തിന് പണം സമ്പാദിക്കുന്നുണ്ടെന്നും ഏപ്രില്‍ പറയുന്നു.
ഏപ്രിലാണ് നിക്കിന്റെ ആദ്യ ഭാര്യ. ആദ്യ വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെന്നിഫറിനെ നിക്ക് വിവാഹം ചെയ്യുന്നത്. ഏപ്രില്‍ തന്നെയാണ് നിക്കിന് ജെന്നിഫറിനെ പരിചയപ്പെടുത്തുന്നതും. ഏറ്റവും ഒടുവിലാണ് നിക്ക് ഡാനിയേലിനെ വിവാഹം ചെയ്യുന്നത്. ജെന്നിഫര്‍ കഴിഞ്ഞ ജൂണില്‍ ഒരു കുഞ്ഞിന് ജന്മം നല്കി. ഇതിന് മുമ്പ് മറ്റൊരു ബന്ധത്തില്‍ നിക്കിന് ഒരു മകന് കൂടി ഉണ്ട്.
നിക്ക് പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതും പഠിക്കുന്നതുമൊക്കെ കാണുന്നത് ആകര്‍ഷകമാണ്. തങ്ങള്‍ അതില്‍ സംതൃപ്തരാണ് എന്നും ഭാര്യമാര്‍ പറയുന്നു. 'എന്റെ വീട്ടില്‍ എപ്പോഴും വായിക്കുന്ന, ചിന്തിക്കുന്ന, പുതിയ കാര്യങ്ങള്‍ ഗവേഷണം ചെയ്ത് മനസിലാക്കുന്ന ഒരാള്‍ ഉണ്ട് എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ്. അങ്ങനെ മനസിലാക്കുന്ന കാര്യങ്ങളെല്ലാം നിക്ക് തങ്ങള്‍ക്ക് കൂടി പറഞ്ഞു തരുന്നു' എന്നും ജെന്നിഫര്‍ പറയുന്നു.






