
ഒരു കോടി രൂപ മാസവരുമാനമുള്ള ബിസിനസ് ഉടമയായ പിക്സി കര്ട്ടിസ എന്ന പതിനൊന്നു വയസ്സുകാരി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചൊലുത്തുന്നതിനായി ബിസിനസ് ഉപേക്ഷിക്കുന്നു. പിക്സി കളിപ്പാട്ട വില്പനയിലൂടെ ഓരോ മാസവും 110,000പൗണ്ടാണ് സമ്പാദിച്ചിരുന്നത്. ബിസിനസ്സില്‍ നിന്നും താന്‍ ഇപ്പോള്‍ വിരമിക്കുന്നു എന്നാണ് കുട്ടി പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയന്‍ ബിസിനസ് വുമണ്‍ ആയ റോക്സി ജാസെങ്കോയുടെ മകളാണ് പിക്സി കര്‍ട്ടിസ്. അച്ഛന്റെ സഹായത്തോടെയാണ് പിക്സി ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പിക്സി ബിസിനസ് ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് വിരമിക്കുന്നത്.
റോക്സി ജാസെങ്കോ ഓണ്‍ലൈന്‍ ബിസിനസ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മകള്‍ ബിസിനസില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണ് എന്ന കാര്യം വ്യക്തമാക്കി. ബിസിനസിന്റെ എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മകളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഈ തീരുമാനമെന്നും അവര്‍ പറഞ്ഞു. പിക്സിക്ക് സ്വതന്ത്രമായ മനസ്സോടെ പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് തങ്ങളുടെ കുടുംബം എത്തിയതെന്നും ജാസെങ്കോ കൂട്ടിച്ചേര്‍ത്തു. ബിസിനസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് പിക്സി വിരമിക്കുകയാണെങ്കിലും ഓണ്‍ലൈന്‍ സ്റ്റോറിന് യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ല. തങ്ങളുടെ ഫാമിലി ബിസിനസ് ആയി അത് തുടരും.
ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ കിഡ്സ് സ്റ്റോറ് പ്രവര്‍ത്തനമാരംഭിച്ചത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും മറ്റുമാണ് ഈ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആരെയും അമ്പരപ്പിക്കും വിധമുള്ള ആഡംബര ജീവിതമാണ് പിക്സി കര്ട്ടിസിന്റെത്. 33 ലക്ഷത്തിലധികം രൂപയാണ് പിക്സിയുടെ പതിനൊന്നാം ജന്മദിനാഘോഷങ്ങള്‍ക്കായി കുടുംബം ചിലവഴിച്ചത്. ഏകദേശം രണ്ടു കോടിയിലധികം രൂപ വിലവരുന്ന മെഴ്സിഡസ് ബെന്‍സ് Gl ഈ 11 വയസ്സുകാരിക്ക് സ്വന്തമായുണ്ട്.






