
കൊച്ചി : രണ്ട് മാസം കൊണ്ട് കൊച്ചി മുസിരീസ് ബിനാലെ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തില്‍ പരം ആളുകള്‍ ഈ മാസം 22 ലെ കണക്കുകള്‍ പ്രകാരമാണ് ഇത്. ദിവസങ്ങള്‍ക്കകം കൊച്ചി ബിനാലെയിലെ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡ് പിന്നിടുമെന്നാണ് തിരക്ക് വ്യക്തമാക്കുന്നത്.
ഡിസംബര്‍ 23 ന് ആരംഭിച്ച ബിനാലെ അവസാനിക്കുന്നത് ഏപ്രില്‍ പത്തിനാണ്. വിദ്യാര്‍ത്ഥികള്‍ മുതല്‍ സാധാരണക്കാരും കലാകാരന്മാരും മന്ത്രിമാരും ഉള്‍പ്പെടെ എല്ലാ മേഖലയില്‍ നിന്നുളളവരും ബിനാലെ കാണാനായി എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുളളവരും ബിനാലെയുടെ ഭാഗമാകുന്നുണ്ട്.
ബിനാലെ കാണാനായി മാത്രം ഇന്ത്യ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. രാവിലെ പത്തുമുതല്‍ ഏഴുവരെയാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്ന സമയം. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ടിക്കറ്റ് നിരക്കായത് കൊണ്ട് തന്നെ ഒരോ ദിവസവും നിരവധി സന്ദര്‍ശകരാണ് മുസിരീസ് ബിനാലെ കാണാനായി എത്തുന്നത്.






